ചുവന്ന് തുടുത്ത് കലങ്ങിയ കണ്ണുകളു മായി എന്റെ വീടിന്റെ വാതിലിൽ വന്ന് മുട്ടിയ മെലിഞ് ഉണങ്ങിയ ആ വെളുത്ത പെൺകുട്ടി ....
തോളത്ത് ശാന്തമായി കിടന്ന് ഉറങ്ങുന്ന പൈതലിനെ തൊട്ട് ആംഗ്യ ഭാഷയിൽ അവൾ പറഞ്ഞു ഞങ്ങൾക്ക് വിശക്കുന്നു .
എനിക്ക് ഭാഷ അറിയില്ല എന്ന് കരുതിയാവും അവൾ അങ്ങിനെ ചെയ്തത്
ആരാണ് നീ .. ഞാൻ അവളോട് ചോദിച്ചു
കണ്ണ് എത്താ ദൂരത്ത് ഉരുളക്കിഴങ്ങ് കൃഷി ചെയ്തിരുന്ന ഒരു സിറിയൻ കർഷക കുടുംബത്തിലെ മൂന്നാമത്തെ പെൺ തരി.
ആരോ ആർക്കൊക്കെയോ വേണ്ടി തിരക്കഥ എഴുതി ഉണ്ടാക്കിയ സിറിയൻ യുദ്ധത്തിന്റെ ജീവിക്കുന്ന ഇര.
തീവ്ര വാദികളും മിത വാദികളും ദേശസ്നേഹികളും രാജ്യ ദ്യോഹികളും ആയുധ കച്ചവടക്കാരും എല്ലാവരും ചേർന്ന് വീതം വെച്ച് ശവപറമ്പാക്കിയ സിറിയൻ ഗ്രാമത്തിലെ പൂച്ചക്കണ്ണുള്ള ഈ സുന്ദരി തെരു വിലാണ്
അവളുടെ സംരക്ഷണം ഇവരുടെ ആരുടെയും ബാധ്യതയല്ല അത് അവളുടെ മാത്രം ഉത്തരവാദിത്വമാൺ.
സിറിയൻ യുദ്ധത്തിന്റെ ഒരു ജീവിക്കുന്ന ഇരയെയാണ് ഇവിടെ ഞാൻ വരച്ച് കാണിച്ചത്
എതൊരു യുദ്ധത്തിന്റെയും നേരിട്ടുള്ള ഇരകൾ സ്ത്രീകളും കുട്ടികളുമാവുന്നു .
കൊച്ചിയിലെയും മുംബെയിലെയും പഞ്ചനക്ഷത്ര ഹോട്ടലുകളിലും പിന്നീട് നമ്മുടെയെല്ലാം തെരുവുകളിലും കാശ്മീരി പെൺകുട്ടികൾ എത്തപ്പെടുക എന്നത് തന്നെയാവും അണിയറയിൽ അരങ്ങ് ഒരുങ്ങുന്ന യുദ്ധത്തിന്റെ പരിസമാപ്തി
ഇത് എഴുതിയാൽ ഒരു ദേശദ്രോഹി യാ യി ഞാൻ ചിത്രീകരിക്ക പെടുമോ എന്ന് ഭയപ്പെടുന്നു....
അഷറഫ്
No comments:
Post a Comment